ഇന്ത്യൻ രാഷ്‌ട്രീയം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡൽഹി വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡൽഹി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 70 സീറ്റുകളിലേക്കായി 672 സ്ഥാനാർഥികളാണ്…
ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡൽഹി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 70 സീറ്റുകളിലേക്കായി 672 സ്ഥാനാർഥികളാണ്…
ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയം ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ഡൽഹി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടു മണിമുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. 70 സീറ്റുകളിലേക്കായി 672 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1.47 കോടിയോളം വോട്ടർമാർ പോളിങ് ബൂത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണമികവ് അധികാരം നിലനിർത്താനുള്ള അവസരം വീണ്ടും നൽകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്‌മി പാർട്ടി. കേന്ദ്രഭരണത്തിൻ്റെ സ്വാധീനവും, കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മിന്നും നേട്ടവും നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.