കെ സുരേന്ദ്രന്‍ ബിജെപി സംസ്‌ഥാന പ്രസിഡന്റ്
ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.…
ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.…
ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.
പ്രസിഡന്‍റായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍പിള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മിസോറാം ഗവര്‍ണായി പോയതിന്‌ശേഷം പ്രസിഡന്റ് സ്‌ഥാനം കുറച്ചുകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. ഭാര്യ: ഷീബ. മക്കള്‍: ഹരികൃഷ്ണന്‍, ഗായത്രിദേവി.ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ സുരേന്ദ്രന്‍ എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവേശം നടത്തിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്നു. 3 തവണ ലോക്‌സഭയിലേക്കും 3 തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സുരേന്ദ്രനൊപ്പം എം.ടി.രമേശിനേയും, ശോഭാ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ഇപ്പോള്‍ ഇവരെ മാറ്റിനിര്‍ത്തിയാണ് സുരേന്ദ്രനെ ദേശീയ നേതൃത്വം പരിഗണിച്ചിരിക്കുന്നത്.