വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ല ; രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടുകൾ
വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലന്നും രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന…
വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലന്നും രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന…
വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയില്ലന്നും രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.
മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് എന്തെങ്കിലും ഉറപ്പിക്കണമെങ്കില്‍ ഇനിയും 48 മണിക്കൂര്‍ കൂടി കഴിയണം. ആന്റിവെനം നല്‍കുന്നുണ്ടെങ്കിലും അത് കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുറിവുണ്ടായി കഴിഞ്ഞാല്‍ രക്തം കട്ടപിടിക്കാത്ത പ്രശ്നം നിലവിലുണ്ട്. ഹൃദയമിടിപ്പിന്റെ കാര്യത്തിലും വ്യതിയാനം വന്നിട്ടുണ്ട്. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാല്‍ ശരീരത്തില്‍ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവന് രക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ഒരു വീട്ടില്‍ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്.പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലര്‍ വീണ്ടും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു തുടര്‍ന്ന് അതിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയില്‍ കടിയേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.