പരപ്പനങ്ങാടിയുടെ സ്വപ്ന പദ്ധതി ഫിഷിങ്ങ് ഹാർബറിന്റെ പ്രവൃത്തിക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ തുടക്കം കുറിക്കും
ഫെബ്രുവരി 29 ന് പരപ്പനങ്ങാടിയുടെ സ്വപ്ന പദ്ധതിയായ ഫിഷിങ്ങ് ഹാർബറിന്റെ പ്രവൃത്തിക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ തുടക്കം കുറിക്കും. പ്രതിബന്ധങ്ങളിൽ അതിലേറെ അനുഭവിച്ച ആശങ്കകൾക്ക് മുമ്പിൽ കാലംതളർത്താത്ത മനസുമായി മൽസ്യ തൊഴിലാളികൾ. പരപ്പനങ്ങാടിയുടെ ചരിത്രം മാറ്റിയെഴുതുകയാണ്.
മൽസ്യ തൊഴിലാളികൾ കാലങ്ങളായി കാത്തിരുന്ന ഹാർബർ പ്രവൃത്തി ഉൽഘാടനത്തിന്റെ ആ ചരിത്ര മുഹൂർത്തം നാടിന്റെ ഉത്സവമാക്കി മാറ്റാൻ എൽ ഡിഫ് മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ബഹുജന സ്വാഗത സംഘം യോഗം നിയാസ് പുളിക്കലകത്ത് ചെയർമാനായും, ടി .കാർത്തികേയൻ ജനറൽ കൺവീനറായും,പി പി കോയ മോൻ ട്രഷററായും സ്വാഗത സംഘം രൂപീകരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കലിടുകയും പിന്നെ അനിശ്ചിതത്തിൽ ആയ ഹാർബർ നിർമ്മാണത്തിൽ ഇരു ഭാഗത്തെ ആളുകൾ തമ്മിലുള്ള പ്രശ്നങ്ങളും പരിഹരിച്ചാണ് ഈ ഗവൺമെന്റ് ഹാർബർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്