പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട കരുണ സംഗീത നിശയില്‍ വിവാദം പുകയുന്നു; കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് രംഗത്ത്
പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട കരുണ സംഗീത നിശയില്‍ വിവാദം പുകയുന്നു. കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് രംഗത്തെത്തി. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന രീതിയില്‍ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടര്‍ കത്ത് നല്‍കി. ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ കരുണ എന്ന പേരില്‍ സംഗീത നിശ നടത്തി ഉണ്ടാക്കിയ പണം സംഘാടകരായ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കൈമാറിയില്ലെന്നാണ് ആരോപണം. പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന ആരോപണം ഉന്നയിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.