കടലില്‍ പണിയെടുത്താണ് അവളെ ഞാന്‍ പൊന്നുപോലെ വളര്‍ത്തിയത്; 'അവളെ തൂക്കിക്കൊല്ലണം'; വികാരഭരിതനായി ശരണ്യയുടെ അച്ഛന്‍

കണ്ണൂര്‍ : കൊച്ചുമകനെ കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീര്‍ന്നിട്ടില്ല വത്സരാജിന്. സ്വന്തം അമ്മയുടെ കൈകള്‍ കൊണ്ട് തന്നെ കൊച്ചുമകന്‍ മരിച്ചതെന്ന വാര്‍ത്ത ആ മനുഷ്യന്റെ നെഞ്ച് തകര്‍ത്തു.…

കണ്ണൂര്‍ : കൊച്ചുമകനെ കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീര്‍ന്നിട്ടില്ല വത്സരാജിന്. സ്വന്തം അമ്മയുടെ കൈകള്‍ കൊണ്ട് തന്നെ കൊച്ചുമകന്‍ മരിച്ചതെന്ന വാര്‍ത്ത ആ മനുഷ്യന്റെ നെഞ്ച് തകര്‍ത്തു. ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന അതിയായ ദുഃഖത്തിലാണ് വത്സരാജ് ഇപ്പോള്‍ .

'അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്- ' വത്സരാജ് പറഞ്ഞു .

'കടലില്‍ പണിയെടുത്താണ് അവളെ ഞാന്‍ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല,' - വികാരഭരിതനായി വത്സരാജ് പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story