പരപ്പനങ്ങാടി ഹാർബർ നിർമാണം മാർച്ച് ഏഴിന് തുടങ്ങും
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമാണം അടുത്തമാസം ഏഴിന് ആരംഭിക്കും. ഏഴിന് രാവിലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്യും. നേരത്തേ ഈമാസം 24-നായിരുന്നു…
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമാണം അടുത്തമാസം ഏഴിന് ആരംഭിക്കും. ഏഴിന് രാവിലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്യും. നേരത്തേ ഈമാസം 24-നായിരുന്നു…
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ് ഹാർബർ നിർമാണം അടുത്തമാസം ഏഴിന് ആരംഭിക്കും. ഏഴിന് രാവിലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്യും. നേരത്തേ ഈമാസം 24-നായിരുന്നു തീരുമാനിച്ചിരുന്നത്.
കിഫ്ബി മുഖേന അനുവദിച്ച 115 കോടി രൂപ ചെലവിൽ ഹാർബറിനോടനുബന്ധിച്ച് പുലിമുട്ട് നിർമാണപ്രവൃത്തി തുടങ്ങുന്നത്. ഇതിനായി ക്വാറികളിൽനിന്ന് കരിങ്കൽ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി.
നിരവധി രാഷ്ട്രീയ കോലഹലങ്ങൾക്ക് ഈ ഹാർബ്ബർ നിർമ്മാണം വേദിയായി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് അറുതിയായ സന്തോഷത്തിലാണ് മൽസ്യതൊഴിലാളികൾ. ഹാർബർ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണവർ.