അരിയല്ലൂര്‍ ദേവീവിലാസം എ.യു.പി. സ്‌കൂളിന്റെ മാനേജരായി പരപ്പനങ്ങാടി എ .ഇ.ഒയെ ചുമതലപ്പെടുത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ജില്ലയിലെ അരിയല്ലൂര്‍ ദേവീവിലാസം എ.യു.പി. സ്‌കൂളിന്റെ മാനേജരായി പരപ്പനങ്ങാടി എ .ഇ.ഒയെ ചുമതലപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.നിലവിലെ മാനേജര്‍ മരിച്ചതിനു ശേഷം…

പരപ്പനങ്ങാടി: പരപ്പനങ്ങാടി സബ് ജില്ലയിലെ അരിയല്ലൂര്‍ ദേവീവിലാസം എ.യു.പി. സ്‌കൂളിന്റെ മാനേജരായി പരപ്പനങ്ങാടി എ .ഇ.ഒയെ ചുമതലപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.നിലവിലെ മാനേജര്‍ മരിച്ചതിനു ശേഷം അനന്തരാവകാശികളൊന്നും മാനേജരായി ചുമതലയേറ്റിരുന്നില്ല. പിന്നീട് എയ്ഡഡ് വിദ്യാലയമാണെങ്കിലും മാനേജ്‌മെന്റ് സ്‌കുളിന് വേണ്ട കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല ഇതോടെ സ്‌കൂളിന്റെ കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം പ്രതിസന്ധിയിലായിരുന്നു. തുര്‍ന്ന് പൊതുജനങ്ങളും രക്ഷിതാക്കളും വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ചാണ് ഇവിടെ അറ്റകുറ്റപ്പണികള്‍ ചെയ്തു വന്നത്.ഈ സാഹചര്യത്തിലാണ് മാനേജര്‍ ചുമതല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കി ഉത്തരവായത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story