ദുബൈയില്‍ മലയാളി എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് ദുബൈ പൊലീസ്

ദുബൈയില്‍ മലയാളി എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. മലപ്പുറം തിരൂര്‍ സ്വദേശി സബീല്‍ റഹ്മാനാണ് കഴിഞ്ഞ ദിവസം ദുബൈ സിലിക്കൺ ഒയാസിസിലെ…

ദുബൈയില്‍ മലയാളി എഞ്ചിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന് പൊലീസ്. മലപ്പുറം തിരൂര്‍ സ്വദേശി സബീല്‍ റഹ്മാനാണ് കഴിഞ്ഞ ദിവസം ദുബൈ സിലിക്കൺ ഒയാസിസിലെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്. യുവ എഞ്ചിനീയറുടെ മരണം ആത്യമഹത്യയാണെന്ന് സൂചന നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ഫോറന്‍സിക് വിവരങ്ങളുമുണ്ടെന്ന് റാശിദിയ്യ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക്കിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാടകക്ക് മുറി നോക്കാനായി കെട്ടിടത്തിലെത്തി വാച്ച് മാനില്‍ നിന്ന് ഫ്ലാറ്റിന്റെ താക്കോല്‍ വാങ്ങിയ യുവാവ് ഇരുപത്തിനാലാം നിലയിലെത്തി താഴേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇദ്ദേഹത്തിനില്ലെന്ന് അടുത്തബന്ധുക്കള്‍ പറയുന്നു. താമസത്തിന് മുറി അന്വേഷിച്ചിരുന്ന സബീല്‍ അതിന് തന്നെയാണ് കെട്ടിടത്തിലെത്തിയത്. ജോലി സ്ഥലത്ത് ഉപയോഗിക്കുന്ന ഷൂ ആയതിനാലാണ് അത് ഊരിവെച്ച് അകത്ത് കയറിയത്. വീഴ്ചയിലുണ്ടായ മാനസിക വിഭ്രാന്തിയും ഹൃദയാഘാതവുമാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം രേഖ. മരിക്കുന്നതിന് തൊട്ട് മുമ്പ് ഇദ്ദേഹം പുതിയ ഫോണും ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണെമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story