Begin typing your search above and press return to search.
മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഗ്യാസ്‌ട്രോ സയന്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സര്‍ജന്‍ ഡോ. പളനിവേലുവും പ്രമുഖ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ.മാത്യു ഫിലിപ്പും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.അത്യാധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ മേയ്ത്രയിലൂടെ ഇനി ലഭ്യമാവും.ഡോ. കെ.മുഹമ്മദ് നയിക്കുന്ന ടീമാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുക. ആധുനിക സംവിധാനങ്ങളുള്ള നാല് എന്‍ഡോസ്‌കോപ്പി സ്യൂട്ടുകളാണ് മെയ്ത്രയിലുള്ളത്.
ചെയര്‍മാന്‍ പി.കെ അഹമദ്, ഡയരക്ടര്‍ അലി ഫൈസല്‍, സി.ഇ.ഒ ഫൈസല്‍ സിദ്ദീഖി തുടങ്ങി പ്രമുഖരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Next Story