കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം : കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും, സമരങ്ങള്‍ പാടില്ലെന്ന വിധി…

തിരുവനന്തപുരം : കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും, സമരങ്ങള്‍ പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു.

യൂണിയന്‍ പ്രവര്‍ത്തനം സാധൂകരിച്ച്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ ഒരുങ്ങുന്ന സമയത്താണ് കോടതിയുടെ ഇടപെടലുണ്ടായത്. നേരത്തെയും പല കോടതി വിധികള്‍ കലാലയ രാഷ്ട്രീയത്തിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. സമരങ്ങളൊന്നും പാടില്ലെന്ന് കോടതി ഉത്തരവിടുമ്പോൾ വിദ്യാര്‍ത്ഥി സംഘനടകള്‍ക്ക് മാത്രമല്ല, കലാലയങ്ങളിലെ രാഷ്ട്രീയവും യൂണിയന്‍ പ്രവര്‍ത്തനവും നിയമവിധേയമാക്കാന്‍ തയ്യാറെടുക്കുന്ന സര്‍ക്കാരിനും ഇത് തിരിച്ചടിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്‍റെ കരട് ഇപ്പോള്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. നിലവിലെ സാഹചര്യത്തില്‍ അപ്പീലില്‍ തീരുമാനമായ ശേഷമേ സര്‍ക്കാറിന് ഓര്‍‍ഡിനന്‍സ് ഇറക്കാനാകൂ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story