കെ.എസ്.ടി.യു താനൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരസ്ക്കാര വിതരണം നടത്തി
കെ.എസ്.ടി.യുതാനൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാല് കേന്ദ്രങ്ങളിൽ വച്ച് എൽ.എസ്.എസ് യു.എസ്.എസ്മോഡൽ പരീക്ഷയും, സി.എച്ച്പ്രതിഭാ ക്വിസ് ജേതാക്കൾക്ക് പുരസ്ക്കാര വിതരണവും നടന്നു. സബ് ജില്ലാതല ഉദ്ഘാടനം കുണ്ടൂർ…

കെ.എസ്.ടി.യുതാനൂർ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാല് കേന്ദ്രങ്ങളിൽ വച്ച് എൽ.എസ്.എസ് യു.എസ്.എസ്മോഡൽ പരീക്ഷയും, സി.എച്ച്പ്രതിഭാ ക്വിസ് ജേതാക്കൾക്ക് പുരസ്ക്കാര വിതരണവും നടന്നു. സബ് ജില്ലാതല ഉദ്ഘാടനം കുണ്ടൂർ നടു വീട്ടിൽ എ.എം.എൽ.പി.സ്കൂളിൽ തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എശ്രീ.പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു.
വിദ്യാഭ്യാസ മേഖലയിൽ കെ.എസ് ടി.യുവിന്റെ വിവിധ സർഗാത്മക ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. റഹീം മാസ്റ്റർ കുണ്ടൂർ സ്വാഗതം പറഞ്ഞു. യു.കെ. മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കെ.കുഞ്ഞിമരക്കാർ, ഇ.പി.മുജീബ് മാസ്റ്റർ, ടി.കെ. അബ്ദുറഹിമാൻ, ഖലീലുൽഅമീൻ ,നൗഷാദ് തിരൂർ, ടി.ഹമീദ് ഹാജി, കാവുങ്ങൽ മുഹമ്മദാജി പി.കെ.ഇസ്മായിൽ, ഖൈറുന്നിസ,ടി.ശംസുദ്ദീൻ, കെ.വി.അഹമ്മദ് യാസിർ, സഹൽ, ടി.സക്കീന, നൗഷിബ, നജ്മുന്നിസ ഓമച്ചപ്പുഴ എന്നിവർ സംബന്ധിച്ചു. ഷഹ്സാദ് പി.നന്ദി പ്രകാശനം നടത്തി.