ദേവനന്ദയെ കിട്ടിയെന്ന് പറയുന്ന പുരുഷ ശബ്ദത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശം വ്യാജം

കൊല്ലം: വ്യാഴാഴ്ച രാവിലെ 10.15ന് നടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ നിന്നും കാണാതായ ആറുവയസ്സുകാരിയായ ദേവനന്ദയെ കുറിച്ച് ഇതു വരെ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ കുട്ടിയെ കണ്ടു കിട്ടി…

കൊല്ലം: വ്യാഴാഴ്ച രാവിലെ 10.15ന് നടുമണ്‍കാവ് ഇളവൂരിലെ വീട്ടില്‍ നിന്നും കാണാതായ ആറുവയസ്സുകാരിയായ ദേവനന്ദയെ കുറിച്ച് ഇതു വരെ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ കുട്ടിയെ കണ്ടു കിട്ടി എന്ന തരത്തിൽ പ്രചരിച്ച വാട്സാപ്പ് സന്ദേശം തികച്ചും വ്യാജമാണെന്നാണ് അറിയുന്നത്.
കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ മണിക്കൂറുകളായി തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച്‌ നാട്ടുകാരെ വിവരമറിയിച്ചത്.
കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.
ഇതിനിടെ, പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച്‌ തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story