രണ്ടു രാജവെമ്പാലകളെ പിടികൂടി വീണ്ടും വാവ സുരേഷ് രംഗത്തേക്ക്
പത്തനംതിട്ട; വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന രണ്ടു രാജവെമ്പാല ഇണകളെ പിടികൂടി. വാവ സുരേഷ് വീണ്ടും രംഗത്തേക്ക് തിരിച്ചു വന്നു. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്.…
പത്തനംതിട്ട; വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന രണ്ടു രാജവെമ്പാല ഇണകളെ പിടികൂടി. വാവ സുരേഷ് വീണ്ടും രംഗത്തേക്ക് തിരിച്ചു വന്നു. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്.…
പത്തനംതിട്ട; വേനല്‍ കനത്തതോടെ കാടിറങ്ങിവന്ന രണ്ടു രാജവെമ്പാല ഇണകളെ പിടികൂടി. വാവ സുരേഷ് വീണ്ടും രംഗത്തേക്ക് തിരിച്ചു വന്നു. പത്തനംതിട്ടയിലെ സീതത്തോട് കോട്ടണ്‍ പാറയിലാണ് രാജവെമ്പാല ഇറങ്ങിയത്. ആഞ്ഞിലിമൂട്ടില്‍ സൂസമ്മയുടെ വീടിനു സമീപത്തുനിന്ന് ബുധനാഴ്ചയാണ് 15 അടി നീളം വരുന്ന പെണ്‍ വര്‍ഗത്തിലുള്ള രാജവെമ്പാലയെ ആദ്യം പിടികൂടുന്നത്.വീണ്ടും നടത്തിയ തെരച്ചിലിലാണ് രണ്ടാമത്ത രാജവെമ്പാലയെ കണ്ടെത്തുന്നത്. ആദ്യം രാജവെമ്പാലയെ കണ്ട സ്ഥലത്തു നിന്ന് 3 വീട് മാറിയുള്ള വാളൂര്‍ കിഴക്കേതില്‍ സദാനന്ദന്റെ വീട്ടില്‍ നിന്നാണ് ആണ്‍ രാജവെമ്പാലയെ കണ്ടെത്തിയത്. 6 വയസ് പ്രായം വരുന്ന 13 അടി നീളമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.വാവ സുരേഷ് പിടിക്കുന്ന 182മത്തെ രാജവെമ്പാലയാണ് ഇത്. കോന്നി എംഎല്‍എ ജിനീഷും സ്ഥലത്തുണ്ടായിരുന്നു.