നടിയെ ആക്രമിച്ച കേസ്: കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്!

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് നടന്ന സാക്ഷി വിസ്താരത്തില്‍ ഹാജരാകാതിരുന്ന ചലച്ചിത്ര താരം കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രെ​ അ​റ​സ്​​റ്റ്​ വാറണ്ട്. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ ​സെ​ഷ​ന്‍​സ്​ ജ​ഡ്​​ജി ഹ​ണി എം.​വ​ര്‍​ഗീസാണ് അ​റ​സ്​​റ്റ്​ വാറണ്ട് പുറപ്പെടുവിച്ചത്.
വെ​ള്ളി​യാ​ഴ്​​ച ഹാ​ജ​രാ​കാ​ന്‍​ കു​ഞ്ചാ​ക്കോ ബോ​ബ​ന്​ സ​മ​ന്‍​സ്​ ന​ല്‍​കി​യി​രു​ന്നു. ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്​ നടപടി. അ​വ​ധി അ​പേ​ക്ഷ ന​ല്‍​കു​ക​യോ വ​രി​ല്ലെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​നെ അ​റി​യി​ക്കു​ക​യോ താരം ചെ​യ്​​തി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ്​ വാ​റ​ന്‍​റ്​ ഉ​ത്ത​ര​വി​ട്ട​ത്. കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത നെ​ടു​മ്ബാ​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ വാ​റ​ന്‍​റ്​​ കൈ​മാ​റി​യ​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story