ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു; നഷ്ടപരിഹാരം നൽകാൻ തീരുമാനം

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് പിന്‍വലിച്ചു; നഷ്ടപരിഹാരം നൽകാൻ തീരുമാനം

March 4, 2020 0 By Editor

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ച വിലക്ക് പിന്‍വലിച്ചു. ഷെയ്ന്‍ കാരണം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായതോടെയാണ് താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.
വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. പണം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കായിരിക്കും നല്‍കുക. 16 ലക്ഷം രൂപ വീതമായിരിക്കും നൽകുക എന്നതാണ് അറിയുന്ന വിവരം. ഷെയ്നിന്റെ പ്രതിഫലത്തില്‍നിന്ന് ഈ തുക നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് ‘അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു