കൊറോണ ബാധിച്ചവരുടെ എണ്ണം 95000 ആയി

ബെയ്​ജിങ്​: ചൈനയില്‍ നിന്ന്​ ലോകത്തി​​ന്‍റ വിവിധ ഭാഗങ്ങളിലേക്ക്​ പടര്‍ന്ന കോവിഡ്​ 19 വൈറസ്​ ബാധിച്ചവരുടെ എണ്ണം 95000 ആയി. മരണ നിരക്കും ഉയരുകയാണ്​. ഇതുവരെ മരിച്ചവരുടെ എണ്ണം 3282 ആണ്​. ഇതില്‍ 3042 മരണവും ചൈനയിലാണ്.

പുതിയതായി 143 പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും 30 പേര്‍ മരിക്കുകയും ചെയ്​തതായി ചൈനാ ദേശീയ ആരോഗ്യ സമിതി വെള്ളിയാഴ്​ച അറിയിച്ചു. ഇതില്‍ 29 മരണവും 126 പുതിയ രോഗ ബാധയും ഹുബെ പ്രവിശ്യയിലാണ്​. ചൈനയില്‍ രോഗം സ്​ഥിരീകരിച്ചവരുടെ ആകെ എണ്ണം 80552 ആണ്​

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story