കൊറോണ : സൗദിയില്‍ പ്രവേശനത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കൊറോണ : സൗദിയില്‍ പ്രവേശനത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

March 7, 2020 0 By Editor

റിയാദ്: കൊറോണ ഭീതിയെതുടര്‍ന്ന് സൗദിയില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി അറേബ്യയിലേക്ക് റീഎന്‍ട്രി ഉള്‍പ്പെടെ ഏത് വിസയില്‍ വരുന്നവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്ക് നിയമം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ വിസക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
സൗദി കോണ്‍സുലേറ്റിന്‍റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ല്‍ സൗദിയിലേക്ക് യു.എ.ഇ, ബഹ്‌റിന്‍,​ കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും റോഡ്മാര്‍ഗവും യാത്രക്കാര്‍ക്ക് ഇനി പ്രവേശിക്കാനാവില്ല. ചരക്കുഗതാഗതം മാത്രമേ അനുവദിക്കൂ.