സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26…

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.43 രൂപയും ഡീസലിന് 66.65 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.721 രൂപയും ഡീസലിന് 67.946 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 72.751 രൂപയും ഡീസല്‍ ലിറ്ററിന് 66.972 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 70.29 രൂപയും ഡീസലിന് 63.01 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 75.993 രൂപയും ഡീസലിന് 65.967 രൂപയുമാണ് വില

ഈ വര്‍ഷം ഇതുവരെ പെട്രോളിന് 4.8 രൂപയും ഡീസലിന് 3.23 രൂപയുമാണ് കുറഞ്ഞത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story