കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിന് വിവരം നല്‍കിയതിന് ഡോക്ടര്‍ ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു
തൃശ്ശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിനും പോലീസിനും വിവരം നല്‍കിയ ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.…
തൃശ്ശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിനും പോലീസിനും വിവരം നല്‍കിയ ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.…
തൃശ്ശൂര്‍: സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ കൊറോണ ലക്ഷണങ്ങളുള്ള വ്യക്തിയെ കുറിച്ച് ആരോഗ്യ വകുപ്പിനും പോലീസിനും വിവരം നല്‍കിയ ഡോ. ഷിനു ശ്യാമളനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഷിനു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്.
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിലും പോലീസിലും റിപ്പോര്‍ട്ട് ചെയ്തതിനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനില്‍ ഇതേ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് ഷിനു ഫേസ്ബുക്കില്‍ കുറിച്ചത്. ക്ലിനിക്ക് ഉടമ പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളതെന്നും തെറ്റ് കണ്ടാല്‍ ഇനിയും ചൂണ്ടി മെന്ന് പറഞ്ഞാണ് ഷിനു ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.