കൊറോണ: ഇറാനില്‍ ഇന്ന് മരിച്ചത് 63 പേര്‍
ടെഹ്‌റാന്‍: കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 63 പേര്‍. വൈറസ് ബാധ സ്ഥിരീകരിച്ചശേഷം ഇറാനില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ഇന്നാണ്.…
ടെഹ്‌റാന്‍: കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 63 പേര്‍. വൈറസ് ബാധ സ്ഥിരീകരിച്ചശേഷം ഇറാനില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ഇന്നാണ്.…
ടെഹ്‌റാന്‍: കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ ഇന്ന് മാത്രം മരിച്ചത് 63 പേര്‍. വൈറസ് ബാധ സ്ഥിരീകരിച്ചശേഷം ഇറാനില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് ഇന്നാണ്. 354 പേരാണ് ഇറാനില്‍ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചത്. അതിനിടെ, 958 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍.
ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9000 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ടെലിവിഷനിലൂടെ അറിയിച്ചു. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇറാന്‍. തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 256 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അധികൃതര്‍ അടച്ചുകഴിഞ്ഞു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയും പൂട്ടി.