
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
March 13, 2020കണ്ണൂര്‍ : ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തേയ്ക്ക് ശിക്ഷ മരവിപ്പിച്ച് ആണ് കോടതി കുഞ്ഞനനന്ത് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തേടുകയായിരുന്നു.