Begin typing your search above and press return to search.
കൊറോണ; എയര്‍ ഇന്ത്യ ഫ്ലൈറ്റുകൾ റദ്ദാക്കുന്നു
മുംബൈ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഇറ്റലി, ഫ്രാന്‍സ്, സൗത്ത് കൊറിയ, ജര്‍മനി, ഇസ്രായേല്‍, ശ്രീലങ്ക, സ്പെയിന് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വിസ് എയര്‍ ഇന്ത്യ റദ്ദാക്കുന്നു. ഏപ്രില്‍ 30 വരെയുള്ള സര്‍വിസുകളാണ് റദ്ദാക്കിയത്.
കുവൈത്തിലേക്കുള്ള സര്‍വിസുകളും ഏപ്രില്‍ 30 വരെ റദ്ദാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യൂറോപ്പില്‍ കോവിഡ് ഏറ്റവും നാശംവിതച്ച ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ കഴിഞ്ഞ ദിവസംതന്നെ റദ്ദാക്കിയിരുന്നു.
Next Story