എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട്  50 സെന്റ് ഭൂമി  തട്ടിയെടുത്തതായി ആരോപണം

എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം

March 14, 2020 0 By Editor

എംഇഎസിന്റെ പേര് മറയാക്കി പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ കോഴിക്കോട്ട് 50 സെന്റ് ഭൂമി തട്ടിയെടുത്തതായി ആരോപണം, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മിനി ബൈപാസിന് സമീപം രണ്ടേണ്ടക്കര്‍ 54 സെന്റ് സ്ഥലം ഫസല്‍ ഗഫൂര്‍ വാങ്ങുകയും ഇതിന് ശേഷം ഈ ഭൂമി സ്വന്തം കമ്പനിക്കും, എംഇഎസിനും മറിച്ചു വിറ്റെന്നും . ഇതിന്റെ ഒരു ഭാഗം ഫസല്‍ ഗഫൂറിന്റെയും കുടുംബത്തിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്നും ആണ്ആക്ഷേപം.

താസ് ഡെവലപ്പേഴ്‌സില്‍ നിന്ന് സെന്റിന് നാലു ലക്ഷം രൂപ നിരക്കിലാണ് വസ്തു വാങ്ങിയത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചിരിക്കുന്നത് സെന്റിന് ഒരു ലക്ഷം മാത്രമാണ്.ഇത്തരത്തില്‍ വാങ്ങിയ സ്ഥലം സ്വന്തം കമ്ബനിക്ക് വേണ്ടി 90 സെന്റ് സെന്റൊന്നിന് എട്ട് ലക്ഷത്തിനും, എംഇഎസിന് ഒരേക്കര്‍ 14 സെന്റ് സ്ഥലം, സെന്റൊന്നിന് ആറു ലക്ഷത്തിനുമാണ് വിറ്റത്. ഈ വ്യാപാരത്തിനിടെ നടത്തിയ അഴിമതിയിലൂടെ സമ്പാദിച്ചത് 50 സെന്റ് സ്ഥലമെന്നാണ് എംഇഎസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഈ വസ്തുവിന് മാത്രം അഞ്ച് കോടി രൂപ മൂല്യം വരുമെത്രേ. ഫസല്‍ ഗഫൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണം നിയമ വിരുദ്ധമെന്നു കണ്ടെത്തി നിർത്തിയിരുന്നു.

എംഇഎസ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടതല്ലാതെ മറ്റ് നിര്‍മാണം ഒന്നും ഇക്കാലമത്രയും നടന്നിട്ടില്ല. അതേസമയം എംഇഎസും ഫെയര്‍ഡീല്‍ ഹെയ്ല്‍നസ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും എഗ്രിമെന്റൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് 2018 ഫെബ്രുവരി 28ന്, ടിപി6/ടിപി8/11081/18 പ്രകാരം ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.