
കോവിഡ് 19 ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍
March 14, 2020തിരുവനന്തപുരം: കോവിഡ് 19 ഭീതി വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന നിര്‍ദ്ദേശം തള്ളി സര്‍ക്കാര്‍. ഔട്ട്ലെറ്റുകള് പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്തുള്ള മുന്‍കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഔട്ട്ലെറ്റുകള് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.