മാഹിയില്‍ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത് കോഴിക്കോട് ​ ബീച്ച്‌​ ആശുപത്രിയില്‍ നിന്നും മുങ്ങിയ രോഗിക്ക്

കോവിഡ്​ ലക്ഷണങ്ങളോടെയാണ്​ മാഹി ജനറല്‍ ആശുപത്രിയില്‍ നിന്ന്​ ചാലക്കര സ്വദേശിയായ 68 കാരിയെ വെള്ളിയാഴ്​ച വൈകുന്നേരത്തോടെ ബീച്ച്‌​ ആശുപത്രിയില്‍ ആംബുലന്‍സില്‍ കൊണ്ടു വന്നത്​. പ്രാഥമിക പരിശോധനക്ക്​ ശേഷം ഇവരെ ​എസോലേഷന്‍ വാര്‍ഡിലേക്ക്​ മാറ്റി. എന്നാല്‍ വാര്‍ഡിലെത്തിയ രോഗി അസ്വസ്​ഥത പ്രകടിപ്പിക്കുകയും ഇവിടെ നില്‍ക്കുന്നില്ലെന്ന്​ പറഞ്ഞ്​ ഇറങ്ങിപ്പോവുകയുമായിരുന്നു. ഭര്‍ത്താവിനൊപ്പമാണ്​ ഇവര്‍ വന്നത്​. പുറത്തിറങ്ങി അവര്‍ വന്ന ആംബുലന്‍സില്‍ തിരിച്ചുപോവാന്‍ ശ്രമിച്ചു. ആംബുലന്‍സ്​ ഡ്രൈവര്‍ പക്ഷെ അവരെ കൊണ്ടുപോകാന്‍ തയാറായില്ല. തുടര്‍ന്ന്​ ഓട്ടോറിക്ഷയില്‍ റെയില്‍വേസ്​റ്റേഷനിലെത്തി മംഗള എക്​സ്​പ്രസില്‍ മാഹിയിലേക്ക്​ പോവുകയായിരുന്നു എന്നാണ്​ വിവരം.

മാഹിയില്‍ സ്​റ്റോപ്പില്ലാത്തതിനാല്‍ തലശേരിയിൽ ​ ഇവര്‍ ഇറങ്ങിയതത്രെ​. ഇവര്‍ ആശുപത്രിയില്‍ നിന്ന്​ ഇറങ്ങിപ്പോയ വിവരം ബീച്ച്‌​ ആശുപത്രി അധികൃതര്‍ മാഹിയലെ ആരോഗ്യവകുപ്പ്​ അധികൃതരെ അറിയിച്ചു. തുടര്‍ന്ന്​ അവിടെ നിന്ന്​ രോഗിയെ മാഹി ജനറല്‍ ആശുപത്രിയില്‍ അന്നുതന്നെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വഴികള്‍ അന്വേഷിച്ച്‌​ റൂട്ട്​ മാപ്പ്​ തയാറാക്കിയിട്ടുണ്ട്​.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story