കോവിഡ് 19: ബിവറേജസ് ‌ഔട്ട്‌ലെറ്റുകളില്‍ പഴയപോലെ തിരക്കോ ക്യൂവോ ഇല്ല" അതുകൊണ്ടു ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.എന്നാൽ പൂട്ടിടില്ല. ഇത് സംബന്ധിച്ച്‌ ബെവ്‌കോയുടെ സര്‍ക്കുലര്‍…

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.എന്നാൽ പൂട്ടിടില്ല. ഇത് സംബന്ധിച്ച്‌ ബെവ്‌കോയുടെ സര്‍ക്കുലര്‍ പുറത്തു വന്നു.
ഒരു സമയം 30 പേരില്‍ കൂടുതല്‍ ക്യൂ അനുവദിക്കരുതെന്നും തിരക്കൊഴിവാക്കാന്‍ കഴിയുന്നത്ര കൗണ്ടറുകള്‍ തുറക്കണമെന്നും ബെവ്‌കോയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവില്‍ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ആള്‍ക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താന്‍ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. സര്‍ക്കുലറില്‍ പറയുന്നു. സ്കൂൾ പൂട്ടി ..ആഘോഷങ്ങൾ വിലക്കി ..പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കോപ്രായം എന്ന് സാധാരണ ജനങ്ങൾ ചോദിക്കുന്നത്. കൗണ്ടറുകള്‍ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാല്‍ ബിവറേജസ് ‌ഔട്ട്‌ലെറ്റുകളില്‍ പഴയപോലെ തിരക്കോ ക്യൂവോ ഇല്ല. ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ ജനങ്ങളുടെ മന്ത്രി ടി. പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story