വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ
ന്യൂഡല്‍ഹി: വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിതരിലേറെയും. ഇറാനിലുള്ള 255 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍നിന്ന് ഇറാനില്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാര്‍ഗില്‍, ലഡാക്ക് എന്നിവിടങ്ങളില്‍നിന്നു പോയ 800 പേരുടെ സംഘത്തിനാണ് കൊറോണ ബാധിച്ചത്. ഇവര്‍ ഫെബ്രുവരി മുതല്‍ ഇറാനില്‍ കുടുങ്ങിക്കിട ക്കുകയാണ്. ഇവരില്‍ ചിലര്‍ ഹോട്ടലുകളിലും മറ്റു ചിലര്‍ താമസസ്ഥലങ്ങളിലുമാണ് കഴിയുന്നത്. പൂനയില്‍നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെയാണ് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയച്ചത്.