രാജ്യം കൊറോണ എന്ന വലിയ  പ്രതിസന്ധിയെ തരണം ചെയ്യാൻ ഒറ്റക്കെട്ടായ് ശ്രമിക്കുമ്പോൾ രാഷ്ട്രീയം കളിച്ചു പി എ മുഹമ്മദ് റിയാസ് ; പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെതിരെ ഇട്ട പോസ്റ്റിന് പൊങ്കാലയിട്ട് ജനങ്ങൾ

രാജ്യം കൊറോണ എന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒറ്റക്കെട്ടായ് ശ്രമിക്കുമ്പോൾ രാഷ്ട്രീയം കളിച്ചു പി എ മുഹമ്മദ് റിയാസ് ; പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെതിരെ ഇട്ട പോസ്റ്റിന് പൊങ്കാലയിട്ട് ജനങ്ങൾ

March 20, 2020 1 By Editor

കോഴിക്കോട് : രാജ്യം കൊറോണ എന്ന വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ ഒറ്റക്കെട്ടായ് ശ്രമിക്കുമ്പോൾ രാഷ്ട്രീയം കളിച്ചു പി എ മുഹമ്മദ് റിയാസ് , കോറോണക്കാലത്ത് ഇന്ത്യയുടെ സ്വകാര്യ ദുരന്തമായി പ്രധാനമന്ത്രിയെയും ,കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി പിണറായിയേയും കാണിച്ചു കൊണ്ടാണ് പോസ്റ്റ്.എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെതിരെ ഇട്ട പോസ്റ്റിന് ജനങ്ങൾ പൊങ്കാലയിടുന്ന കാഴചയാണ്‌ ഇപ്പോൾ കാണാൻ സാധിക്കുന്നത്.


ബഹു .മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും നിർദ്ദേശങ്ങളും ഉപദേശങ്ങളും കേരളം ഒറ്റക്കെട്ടായി അനുസരിക്കുന്നത് താങ്കളെയും സി.പി.എം. നേതൃത്വത്തെയും ഭയന്നിട്ടാണെന്ന് ധരിക്കുന്നുണ്ടെങ്കിൽ താങ്കൾ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിമാനായ വിഢിയാണ്.എന്നും. താങ്കൾ ഈ പോസ്റ്റിലൂടെ കൊടുത്ത സന്ദേശം ഓരോ കേരളീയനും ഈ പ്രതിസന്ധി ഘട്ടത്തിൽ അവരവരുടെ താൽപര്യത്തിനനുസരിച്ച് പുറത്തു വിട്ടാൽ ബഹു.ആരോഗ്യമന്ത്രിയുടെ ആഹ്വാന പ്രകാരമുള്ള chain കേരളത്തിൽ Break ആകില്ല.പകരം കൊറോണയെ നേരിടാനുള്ള മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ Unity യാകും break ആകുന്നത് എന്നും ഞങ്ങൾക്കൊക്കെ ബഹു.മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പൊതുജന താൽപര്യത്തിനാണെന്ന് തോന്നുമ്പോൾ പ്രധാനമന്ത്രിയുടെ നിർദ്ദേശം താങ്കൾക്കങ്ങനെ തോന്നാതിരിക്കാൻ കാരണം വേറൊന്നുമല്ല, ജനുസ്സിന്റെ കുഴപ്പമാണ് എന്നും പോലും സോഷ്യൽ മീഡിയകളിൽ ജനങ്ങൾ പ്രതികരിക്കുന്നു.ഒരുമിച്ചു നിൽക്കേണ്ട സമയത്തു ഇങ്ങനത്തെ പോസ്റ്റുകളുമായി, അഭിപ്രയങ്ങളുമായി രംഗത്ത് വരുന്നത് ഒത്തൊരുമ ഇല്ലാതാക്കിയേക്കാം.