ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം
കൊച്ചി: വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ്…

കൊച്ചി: വിവിധ രാജ്യങ്ങളില്‍ വന്‍ഭീഷണിയായി പടര്‍ന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തിന്നതിനുള്ള ഇന്ത്യന്‍ നിര്‍മ്മിത ഉപകരണം ഉടന്‍ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം തയാറാകുമെന്ന് ചെന്നൈ ആസ്ഥാനമായ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ട്രിവിട്രോണ്‍ ഹെല്‍ത്ത്്കെയര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്ന കോവിഡ്19 പരിശോധനാ ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചു വരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിന് റാപിഡ് ആര്‍ടി പിസിആര്‍ കിറ്റുകള്‍ മാത്രമെ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ.
പുതുതായി വികസിപ്പിച്ച കോവിഡ്19 പരിശോധാ കിറ്റിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ട്രിവിട്രോണ്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജിഎസ്‌കെ വേലു പറഞ്ഞു.