സാനിറ്റൈസറിനു വേണ്ടി ഓടേണ്ട; സോപ്പു തന്നെ ധാരാളം
സാനിറ്റൈസറിനു വേണ്ടി പുറത്തിറങ്ങി കൊറോണയെ സഹായിക്കണ്ട ! കോവിഡ്-19 ഉള്‍പ്പെടെ നിരവധി തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സാധാരണ സോപ്പുവെള്ളംതന്നെ ധാരാളമാണെന്ന് ഹമദ് ബിന്‍ ഖലീഫ…
സാനിറ്റൈസറിനു വേണ്ടി പുറത്തിറങ്ങി കൊറോണയെ സഹായിക്കണ്ട ! കോവിഡ്-19 ഉള്‍പ്പെടെ നിരവധി തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സാധാരണ സോപ്പുവെള്ളംതന്നെ ധാരാളമാണെന്ന് ഹമദ് ബിന്‍ ഖലീഫ…
സാനിറ്റൈസറിനു വേണ്ടി പുറത്തിറങ്ങി കൊറോണയെ സഹായിക്കണ്ട ! കോവിഡ്-19 ഉള്‍പ്പെടെ നിരവധി തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സാധാരണ സോപ്പുവെള്ളംതന്നെ ധാരാളമാണെന്ന് ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ ദേശീയ ഗവേഷണ ഇന്‍സ്റ്റ്യൂട്ടിന് കീഴിലെ ഖത്തര്‍ പരിസ്ഥിതി ഊര്‍ജ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
സോപ്പും വെള്ളവും കിട്ടാത്ത അവസരങ്ങളില്‍ മാത്രമേ വലിയ അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ. സോപ്പുവെള്ളം ഉപയോഗിച്ച് ശരിയായി കൈകള്‍ വൃത്തിയാക്കുന്നതുതന്നെയാണ് കൊറോണക്കെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമെന്നും ഇവർ പറയുന്നു. സാധാരണഗതിയില്‍ സാനിറ്റൈസറുകളേക്കാള്‍ ഇത്തരം വൈറസുകളെ വളരെയേറെ പ്രതിരോധിക്കുക സോപ്പുവെള്ളമാണത്രെ.