കോ​വി​ഡ് 19 ; പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ അ​ട​ച്ചു

കോ​വി​ഡ് 19 ; പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ അ​ട​ച്ചു

March 24, 2020 0 By Editor

തൃ​ശൂ​ര്‍: കോ​വി​ഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ടോ​ള്‍ ബൂ​ത്തു​ക​ളി​ലൊ​ന്നാ​യ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ അ​ട​ച്ചു. രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ന​ട​പ​ടി. തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ടോ​ള്‍​ബു​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത് .
ലോ​ക്ക് ഡൗ​ണ്‍ പ്രഖ്യാപിച്ചിട്ടും രാ​വി​ലെ പാ​ലി​യേ​ക്ക​ര ടോ​ള്‍​പ്ലാ​സ​യി​ല്‍ വ​ലി​യ തിരക്കാണ് അനുഭവപ്പെട്ടത് . പൊ​തു​ഗ​താ​ഗ​തം നി​ര്‍​ത്തി​യ​തോ​ടെ ആ​ളു​ക​ള്‍ കൂ​ട്ട​ത്തോ​ടെ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​താ​ണ് തി​ര​ക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണം . ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടോ​ള്‍​ബൂ​ത്ത് അടച്ചിടാന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ട​ത്.