Begin typing your search above and press return to search.
കൊറോണ വ്യാപനം; രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി
തിരുവനന്തപുരം: കൊറോണ വ്യാപനം മൂലം രാജ്യത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മാര്‍ച്ച് 27 മുതല്‍ വിതരണം ചെയ്യാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഇനത്തില്‍ 1069 കോടി രൂപയും വെല്‍ഫയര്‍ ബോര്‍ഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്.
സഹകരണ ബാങ്ക് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ പെന്‍ഷന്‍ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ബാക്കി തുക വിഷുവിന് മുന്നേ വീട്ടിലെത്തിക്കാനാണ് പദ്ധതി തയാറാക്കുന്നത്. 45 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ തുക ലഭിക്കുക.
Next Story