കൊവിഡ് 19; വയനാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്ത് വിട്ടു

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും കൂടുതൽ സമ്പർക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്നാണ്…

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ആരുമായും കൂടുതൽ സമ്പർക്കം പുലര്‍ത്താത്തതിനാല്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. നിലവില്‍ പ്രത്യേക കൊവിഡ് സെന്ററാക്കി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
ദുബായിലെ ദേരയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഈ മാസം 22 ന് പുലര്‍ച്ചെ എത്തിഹാദ് എയര്‍വെയ്‌സിന്റെ ഇവൈ 254 വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്ന് പ്രീപ്പെയ്ഡ് ടാക്‌സിയിലാണ് വീട്ടിലേക്ക് മടങ്ങിയത്. എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ പനി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
23ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കായി നല്‍കി. ഫലം വന്ന ഇന്നലെ വരെ ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു. അതേസമയം ഇയാള്‍ക്കൊപ്പം വിമാനത്തില്‍ ജില്ലയിലെത്തിയ അഞ്ച് പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ആകെ 2926 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story