ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തിനെ തുടര്‍ന്ന് സ്വദേശത്തേക്ക് നടന്നുപോയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തിനെ തുടര്‍ന്ന് സ്വദേശത്തേക്ക് നടന്നുപോയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

March 29, 2020 0 By Editor

ന്യൂഡല്‍ഹി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തിനെ തുടര്‍ന്ന് സ്വദേശത്തേക്ക് നടന്നുപോയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്‍​വീ​ര്‍ സിം​ഗ്(38) ആ​ണ് മ​രി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ലെ വീ​ട്ടി​ലെ​ത്താ​ന്‍ 200 കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്ന യു​വാ​വ് യാ​ത്രാ​മ​ധ്യേ കുഴഞ്ഞുവീഴുകയായിരുന്നു.

ഹൃ​ദ​യാ​ഘാത​മാ​ണ് മ​ര​ണ കാ​ര​ണം. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും 362 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​യു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റെ​ന ജി​ല്ല​യി​ലെ വീ​ട്ടി​ലേ​ക്കാ​ണ് ര​ണ്‍​വീ​ര്‍ സിം​ഗ് കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ച​ത്.

ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മുറൈന ഗ്രാമത്തിലെത്താനാകുമായിരുന്നുള്ളൂ. നിലവില്‍ അവര്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് ആഗ്രയില്‍ എത്തിയത്. കഠിനമായ ഈ യാത്രയുടെ ആയാസത്തെ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.