
കൊറോണ പ്രതിരോധത്തിന് ഇഗ്ലു ലിവിങ് സ്പേസുമായി ഡോ. ബോബി ചെമ്മണൂർ
March 29, 2020കോഴിക്കോട്: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു വേണ്ടി രണ്ടുകോടി രൂപയോളം ചെലവുവരുന്ന 200 ഇഗ്ലു ലിവിങ് സ്‌പേസുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യമായി നല്‍കുമെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍.എ.സി.യിലും ഡി.സി.യിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ഡ് പോര്‍ട്ടബിള്‍ ലിവിങ് സ്‌പേസ് ആണ് ഇഗ്ലൂ. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ സാധാരണ വൈദ്യുതി ചാര്‍ജിന്റെ പത്തിലൊന്ന് ചെലവു മാത്രമേ വരികയുള്ളൂ.
ബോബി ചെമ്മണ്ണൂര്‍, എന്‍ജിനീയര്‍ ലതീഷ് വി.കെ (ബി ടെക്- എന്‍.ഐ.ടി.) ദുബായ് ഖലീജ് ടൈംസ് മുന്‍ പത്രപ്രവര്‍ത്തകനായ ചാലക്കല്‍ ലാസര്‍ ബിനോയ് എന്നിവരാണ് ഇഗ്ലൂ എന്ന ഈ നൂതന ആശയത്തിന് പിന്നില്‍. ഇവ കൈമാറുന്നതിനായി ഡി.എം.ഒ.യുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ശുചിമുറിയും വിരസത ഒഴിവാക്കാന്‍ ടി.വി.യും, വിര്‍ച്വല്‍ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്റെ പുതിയ വേര്‍ഷന്റെ ഡിസൈനിങ് നടന്നു കൊണ്ടിരിക്കുകയാണ്