കെട്ടുങ്ങൽ ബീച്ച് പരിസരത്ത് ലഹരി മാഫിയ വിളയാട്ടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂർ അതിർത്തിയിലെ നിരവധി ആളുകൾ എത്തുന്ന കെട്ടുങ്ങൽ ബീച്ച് പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പരിസരവാസികളുടെ പരാതി. രാപകൽ വ്യത്യാസമില്ലാതെ . ഇതിന്റെ…

പരപ്പനങ്ങാടി: പരപ്പനങ്ങാടി - താനൂർ അതിർത്തിയിലെ നിരവധി ആളുകൾ എത്തുന്ന കെട്ടുങ്ങൽ ബീച്ച് പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതായി പരിസരവാസികളുടെ പരാതി. രാപകൽ വ്യത്യാസമില്ലാതെ . ഇതിന്റെ സമീപ പ്രദേശമായ അയോദ്ധ്യ നഗർ കേന്ദ്രീകരിച്ച് മദ്യ വിൽപ്പനയും, അനാശ്വാസ പ്രവർത്തനങ്ങളും സജീവമാണെന്നും ആരോപണമുണ്ട്. പൂരപ്പുഴയും, അറബികടലും കൂടി ചേരുന്ന ഈ പ്രദേശം നിരവധി പേർ കുടുംബ സമ്മേതം സായ്ഹാനങ്ങളിൽ എത്തുന്ന പ്രദേശമാണ്.
എക്സൈസ് ഡിപ്പാർട്ട് മെന്റിലും, പോലീസിലും നിരവധി തവണ നാട്ടുക്കാർ പരാതി നൽകിയിട്ടും ഇതിൽ കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ലത്രേ.പരപ്പനങ്ങാടി LBS കോളേജ് നിർമ്മാണത്തിന് ഉള്ള സ്ഥലവും കണ്ടെത്തി നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതും ഈ പ്രദേശത്താണ്. വിദ്യാർത്ഥികൾ അടക്കം ലഹരി മാഫിയയുടെ പിടിയിലാവും മുന്നെ ഇതിൽ കർശന നടപടി ഉണ്ടാവണം എന്ന് നാട്ടുക്കാരിൽ നിന്ന് ശക്തമായ ആവശ്യവും ഉയർന്നു വരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story