വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാം കാസർക്കോട് അതിര്‍ത്തി തുറക്കില്ല ; കര്‍ണാടകം
കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം ഹൈക്കോടതിയില്‍. എന്നാല്‍, കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍…

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ച വയനാട്, കണ്ണൂര്‍ അതിര്‍ത്തികള്‍ തുറക്കാമെന്ന് കര്‍ണാടകം ഹൈക്കോടതിയില്‍. എന്നാല്‍, കാസര്‍കോട് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
കോവിഡ് 19 ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കര്‍ണാടക കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചത്. ഇതിനെതിരായ പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കര്‍ണാടക എജിയോട് തിങ്കളാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.