നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് ശോഭ സുരേന്ദ്രന്‍
നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രന്‍. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്‌ലാം മത പ്രബോധന…
നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രന്‍. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്‌ലാം മത പ്രബോധന…
നിസാമുദ്ദീന്‍ സമ്മേളനം സംഘടിപ്പിച്ചവര്‍ രാജ്യത്തിനു ചെയ്തത് ദ്രോഹമാണെന്ന് ശോഭ സുരേന്ദ്രന്‍. രാജ്യ തലസ്ഥാനത്തെ നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് എന്ന അന്തര്‍ദേശീയ സംഘടന നടത്തിയ ഇസ്‌ലാം മത പ്രബോധന സമ്മേളനം അനവസരത്തിലായിപ്പോയി എന്നു പറയാതെ വയ്യെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവര്‍ വ്യക്തമാക്കി. കൊവിഡ് രോഗാണു വ്യാപനത്തില്‍ നിസാമുദ്ദീന്‍ സമ്മേളനം വഹിക്കുന്ന പങ്ക് രാജ്യത്തിന് എത്രത്തോളം ആപത്കരമാണ് എന്ന് ഇനിയും ശാസ്ത്രീയമായി മനസ്സിലാക്കാനിരിക്കുന്നതേയുള്ളു; ഏതായാലും ഇതൊരു പാഠമാകണമെന്നും അവര്‍ പറയുന്നു. അല്‍ ഖ്വൈദക്കും താലിബാനും വേണ്ടി റിക്രൂട്ടിങ്ങ് നടത്തുന്നവെന്ന കാരണത്താല്‍ അമേരിക്കയെന്നും ജാഗ്രതയോടെ നിരീക്ഷിച്ച സംഘടനയാണ് തബ്ലീഗി ജമാഅത്ത്. അത് കൊണ്ട് തന്നെ ഉദ്ദേശം തീവ്രവാദമാണെന്നുള്ള സംശയം ശക്തമാവുകയാണെന്നും മറ്റൊരു പോസ്റ്റിലൂടെ ശോഭാ സുരേന്ദ്രന്‍ പറയുന്നു.