കൊവിഡ് 19 ;വിമാനസര്‍വീസ് നിര്‍ത്തിയതോടെ നാട്ടിലേക്ക് അയക്കാന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുന്നു
റിയാദ് : സഊദിയില്‍ കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് വിമാനസര്‍വീസ് നിര്‍ത്തിയതോടെ നാട്ടിലേക്ക് അയക്കാന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന…
റിയാദ് : സഊദിയില്‍ കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് വിമാനസര്‍വീസ് നിര്‍ത്തിയതോടെ നാട്ടിലേക്ക് അയക്കാന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന…
റിയാദ് : സഊദിയില്‍ കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് വിമാനസര്‍വീസ് നിര്‍ത്തിയതോടെ നാട്ടിലേക്ക് അയക്കാന്‍ കഴിയാതിരുന്ന മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരം ഉയര്‍ന്നു വരുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലെക്കയക്കും.എമിറേറ്റ്‌സ് വിമാനത്തിന്റെ ആസ്ഥാനമായ ദുബായ് വഴി ദമാം എയര്‍പോര്‍ട്ടിലേക്ക കാര്‍ഗോ സര്‍വീസിനു അനുമതി ലഭിച്ചിട്ടുണ്ട്. ദമാം എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ഗോ സര്‍വീസ് നടത്തുന്നതിന് എമിറേറ്റ്സ് വിമാനം തയ്യാറായിട്ടുണ്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ എത്തിച്ചതിനു ശേഷം വിമാനം മടങ്ങവേ മൃതദേഹങ്ങള്‍ തിരിച്ചു അതാതു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതിനു പ്രശന്മില്ലെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. ഇങ്ങിനെ ഒരു സാഹചര്യം ഒരുങ്ങുകയാണെങ്കില്‍ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടനെ നാട്ടിലേക്ക് അയക്കാനാകും.