Begin typing your search above and press return to search.
കോവിഡ് 19: മലപ്പുറം ജില്ലയിൽ ആരോഗ്യ സേവനങ്ങൾ 9015803804 നമ്പറിൽ
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് 9015803804 മൊബൈൽ നമ്പറിൽ വിളിച്ചാൽ മതി. ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെ…
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് 9015803804 മൊബൈൽ നമ്പറിൽ വിളിച്ചാൽ മതി. ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെ…
മലപ്പുറം: കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനും മുൻകരുതലിനും ജില്ലയിൽ ഇനി ആരോഗ്യ വകുപ്പിന്റെ സേവനങ്ങൾക്ക് 9015803804 മൊബൈൽ നമ്പറിൽ വിളിച്ചാൽ മതി. ആരോഗ്യ വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും ജാഗ്രതാ നിർദേശങ്ങളും ഡോക്ടർമാരുടെ സേവനങ്ങളും ഈ നമ്പറിൽ ലഭ്യമാകും. ദേശീയ ആരോഗ്യ ദൗത്യം വിഭാഗമാണ് ‘സ്‌നേഹ' പേരിൽ പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ‘സ്‌നേഹ' നമ്പറിലേക്ക് വിളിച്ചാൽ സേവനങ്ങൾ ലഭിക്കുന്നതിനുള്ള നിർദേശങ്ങൾ ലഭിക്കും. പിന്നീട് ഒന്ന് അമർത്തിയാൽ കൺട്രോൾ റൂമിലെ സേവനങ്ങൾ ലഭിക്കും. രണ്ടിൽ കൗൺസലിങ് സേവനങ്ങളാണ്. മൂന്ന് അമർത്തിയാൽ 20 അംഗ ഡോക്ടർമാരുടെ നിർദേശങ്ങൾ ലഭ്യമാകും.
നാലിൽ സൈക്യാട്രി ഡോക്ടർമാരുടെ സേവനങ്ങളും അഞ്ച് അമർത്തിയാൽ 108 ആംബുലൻസ് സർവീസും ലഭിക്കും. നമ്പർ ആറ് അമർത്തിയാൽ 10 അംഗ പാലിയേറ്റീവ് ഡോക്ടർമാരുടെ സേവനവും ഏഴിൽ ആരോഗ്യ വകുപ്പിന്റെ മറ്റ് സേവനങ്ങളുമാണ് ലഭ്യമാവുക.
ഇന്റർ ആക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (ഐവിആർ) ഉപയോഗിച്ച് ഇത്തരത്തിലുള്ള സംവിധാനം സംസ്ഥാനത്താദ്യമായി ജില്ലയിലാണ് പ്രാവർത്തികമാക്കിയതെന്ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ പറഞ്ഞു. ചങ്ങരംകുളത്തെ സ്പാർക്ക് ടെക്‌നോ മീഡിയയാണ് 'സ്‌നേഹ' സംവിധാനം ഒരുക്കിയത്. സ്പാർക്കിലെ എൻജിനിയർ പാലക്കാട് കപ്പൂർ കോഴിക്കര സ്വദേശിയായ എൻ എം മുബാറക്കാണ് രൂപകൽപ്പനചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ട്രേസിങ് സംവിധാനവും ഇദ്ദേഹമാണ് ഒരുക്കിയത്.
Next Story