സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കൊറോണ വ്യാപനം…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കൊറോണ വ്യാപനം…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെയും പോലീസുകാരെയും ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കൊറോണ വ്യാപനം തടയാന്‍ ജോലി സമയത്തിന് ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ ജീവന്‍ പണയംവച്ച് അധിക സമയം ഡ്യൂട്ടി ചെയ്തവരാണ് ആരോഗ്യ പ്രവര്‍ത്തകരും പോലീസുകാരും. അവരില്‍ നിന്നും സാലറി പിടിച്ചെടുക്കുന്നത് മനുഷ്യത്വ രഹിതമായ നടപടിയാണ്.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ഒരുമാസത്തെ അധികസാലറി നല്‍കുന്ന സമയത്താണ് കേരളത്തില്‍ അവരില്‍ നിന്നും സാലറി പിടിച്ചെടുക്കുന്നത്. ഇത് തികച്ചും അന്യായമാണ്. അവശ്യസര്‍വീസുകളായ ഇവരുടെ മനോവീര്യം തകര്‍ക്കാന്‍ മാത്രമെ ഈ നടപടി ഉപകരിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു