ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ചാവക്കാട് പള്ളിയില്‍ പ്രാര്‍ത്ഥന; സംഘര്‍ഷം

തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സിഐക്കും ഗര്‍ഭിണിക്കും പരുക്കേറ്റു.

പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ ബൈക്കുകളിലാണ് പള്ളിയില്‍ എത്തിയത്. ഈ ബൈക്കുകള്‍ പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ രണ്ട് കേസുകള്‍ എടുത്തിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story