ലോക്ഡൗണില്‍ താളംതെറ്റി വിദ്യാഭ്യാസ വകുപ്പ് ; അധ്യയനവര്‍ഷം വൈകിയേക്കും
കൊറോണ കാരണം ലോക്ഡൌൺ നീളുന്നത് കാരണം പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തീരുമാനമെടുക്കാനാകാതെ ഉഴയുകയാണ് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അനിശ്ചിതമായി നീണ്ടാല്‍ ജൂണില്‍ ആരംഭിക്കേണ്ട പുതിയ അധ്യയനവര്‍ഷവും ചിലപ്പോൾ താളംതെറ്റിയേക്കും.എസ്.എസ്.എല്‍.സി,…
കൊറോണ കാരണം ലോക്ഡൌൺ നീളുന്നത് കാരണം പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തീരുമാനമെടുക്കാനാകാതെ ഉഴയുകയാണ് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അനിശ്ചിതമായി നീണ്ടാല്‍ ജൂണില്‍ ആരംഭിക്കേണ്ട പുതിയ അധ്യയനവര്‍ഷവും ചിലപ്പോൾ താളംതെറ്റിയേക്കും.എസ്.എസ്.എല്‍.സി,…
കൊറോണ കാരണം ലോക്ഡൌൺ നീളുന്നത് കാരണം പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തീരുമാനമെടുക്കാനാകാതെ ഉഴയുകയാണ് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അനിശ്ചിതമായി നീണ്ടാല്‍ ജൂണില്‍ ആരംഭിക്കേണ്ട പുതിയ അധ്യയനവര്‍ഷവും ചിലപ്പോൾ താളംതെറ്റിയേക്കും.എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് പൂര്‍ത്തിയാക്കാനുള്ളത്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ അനിശ്ചിതത്വത്തില്‍ തുടരുന്നത് ഉപരിപഠന സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചു റിപ്പോര്‍ട്ട് നല്കിയ വിദഗ്ധ സമിതി മൂന്നാംഘട്ടത്തില്‍ മാത്രമാണു മുടങ്ങിയ പരീക്ഷകള്‍ നടത്താനുള്ള ശിപാര്‍ശ നല്‍കിയത്. ഇതനുസരിച്ച് ലോക്ഡൗണ്‍ പിന്‍വലിച്ച് ഒരു മാസത്തിലേറെ കഴിഞ്ഞേ പരീക്ഷ നടത്താനാകൂ ഇത് ഏറെ പ്രയാസകരമാകും . എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ രാവിലെയും പ്ലസ് വണ്‍ പരീക്ഷ ഉച്ചക്ക് ശേഷവും നടത്താനാകുമോ എന്നാണ് ആലോചിക്കുന്നുണ്ടെങ്കിലും എന്നാല്‍, രോഗബാധ കൂടുതലുള്ള കാസര്‍കോട് അടക്കം ഹോട്ട് സ്പോട്ട് ജില്ലകളില്‍ പരീക്ഷ നടത്തിപ്പ് വെല്ലുവിളിയായിരിക്കും. പ്രഥമ പരിഗണന രോഗപ്രതിരോധം തന്നെയാണെന്നും . ഏതെങ്കിലും ജില്ലകളെ ഒഴിവാക്കി പരീക്ഷ നടത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.