ഡല്‍ഹിയിലെ നഴ്സുമാര്‍ക്ക് കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ചെന്നിത്തല

ഡല്‍ഹിയിലെ നഴ്സുമാര്‍ക്ക് കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ചെന്നിത്തല

April 10, 2020 0 By Editor

ഡല്‍ഹിയില്‍ വിവിധ ആശുത്രികളിലായി കൊവിഡ് വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ എല്‍.എന്‍.ജെ.പി. ആസ്പത്രിയിലെ നഴ്‌സ്മാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടം തയ്യാറെടുക്കുന്നത്.ഭൂരിഭാഗം നഴ്‌സ്മാര്‍ക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ കേരള ഹൗസ് വിട്ടു നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉടനെ തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam