കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടി; പിന്നാലെ ഓടിആരോഗ്യ പ്രവര്‍ത്തകരും" വീഡിയോ കാണാം
മോസ്‌കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍…
മോസ്‌കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍…
മോസ്‌കോ: കൊറോണ വൈറസ് ബാധിതനെന്ന് സംശയിക്കുന്ന ആള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിടാതെ പിന്നാലെ ആരോഗ്യ പ്രവര്‍ത്തകരും ഇറങ്ങി ഓടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
റഷ്യന്‍ നഗരമായ അര്‍സമാസിലാണ് സംഭവം. ആക്ഷന്‍ ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്ന പലരുടെയും അഭിപ്രായം. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടിയതെന്ന് അര്‍സാമസ് മേയര്‍ പറയുന്നു.
കൊവിഡ് 19 സംശയത്തില്‍ ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കി. ഞായറാഴ്ച പരിശോധനാഫലം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.