നിര്‍ദ്ദന രോഗികള്‍ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടി പോലിസ്
ലോക്ക് ഡൗണ്‍ മൂലം മരുന്നുകള്‍ ലഭിക്കാതിരുന്ന രോഗികള്‍ക്ക് കൃത്യസമയത്ത് അവശ്യ മരുന്നുകള്‍ എത്തിച്ച് നല്‍കുകയാണ് പരപ്പനങ്ങാടി പോലിസ്. പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിലെ ഡയാലിസിസ്, അര്‍ബുദ രോഗികള്‍ക്കാണ് സഹായവുമായി പരപ്പനങ്ങാടി പോലിസ് ഉദ്യോഗസ്ഥര്‍ സേവന സന്നദ്ധരായി മുന്നോട്ട് വന്നത്.
മരുന്നുകള്‍ തീര്‍ന്നു പോയ വിവരം ലഭിച്ചയുടനെ തിരുവനന്തപുരം ആര്‍സിസിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് മരുന്നുകള്‍ അഗ്നിശമന സേനയുടെ സഹായത്തോടെ തിരൂരിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പോലിസ് അവ ശേഖരിച്ച് രോഗികൾക്ക് എത്തിച്ചു നൽകുന്നു. ഡയാലിസിസ് മരുന്നുകള്‍ കൊവിഡ് ഭീഷണിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി രാപ്പകല്‍ ഭേദമന്യേ കര്‍മ്മനിരതരായി നിരത്തുകളില്‍ ഓടി നടക്കുന്നതിനിടയിലും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, പ്രദേശത്തെ നിർദ്ധരരായ വീട്ടുകാർക്ക് ഭക്ഷണത്തിനാവശ്യമായ കിറ്റുകളും നൽകി പരപ്പനങ്ങാടി പോലിസ് മുന്‍പന്തിയിലുണ്ട്.