ലോക്ക് ഡൗൺ ഡൂട്ടിക്കിടെ ഭക്ഷണവുമായി എത്തിയ പോലീസുകാരെ സാമൂഹിക അകലം പഠിപ്പിക്കുന്ന തെരുവിൽ നിന്നുള്ള  കാഴ്ച്ച

ലോക്ക് ഡൗൺ ഡൂട്ടിക്കിടെ ഭക്ഷണവുമായി എത്തിയ പോലീസുകാരെ സാമൂഹിക അകലം പഠിപ്പിക്കുന്ന തെരുവിൽ നിന്നുള്ള കാഴ്ച്ച

April 12, 2020 0 By Editor

പേരാമ്പ്ര സ്റ്റേഷൻ പരിധിയിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ … ലോക്ക് ഡൗൺ ഡൂട്ടിക്കിടെ തെരുവിൽ കിടന്നുറങ്ങുന്ന ആളെ കണ്ടു കാര്യം തിരക്കിയപ്പോൾ ഭക്ഷണം കിട്ടിയിട്ടില്ല എന്ന് പോലീസുകാർ മനസിലാക്കുകയും .തുടർന്ന് ഭക്ഷണം നൽകുമ്പോളാണ് പോലീസിനെപോലും അത്ഭുതപ്പെടുത്തി ഇയാളുടെ ഈ നീക്കം .ഭക്ഷണം കൊണ്ടുവന്ന ഓഫീസറോട് അകലം പാലിക്കാനും .ഒരു വൃത്തം വരച്ചു ഭക്ഷണം അവിടെ വെക്കുവാനും ഇയാൾ അവശ്യപെടുകയായിരുന്നു. ആ സമയത്തു ഇയാൾ വായ പൊത്തിപിടിക്കാൻ ശ്രമിക്കുന്നതും കാണാം. ( നല്ല രീതിയിൽ ജീവിക്കുന്നവന് ഈ ചിന്ത വരാത്തപ്പോഴാണ് തെരുവിൽ കഴിയുന്നവരിൽ നിന്നും ഇങ്ങനെ ഒരു നല്ല കാഴ്ച്ച )