കോ​വി​ഡ് 19: ലോകത്താകെയുള്ള രോഗബാ​ധി​ത​രു​ടെ എ​ണ്ണം 25 ല​ക്ഷം ക​ട​ന്നു

കോ​വി​ഡ് 19: ലോകത്താകെയുള്ള രോഗബാ​ധി​ത​രു​ടെ എ​ണ്ണം 25 ല​ക്ഷം ക​ട​ന്നു

April 22, 2020 0 By Editor

വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. 25,56,745 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. അ​മേ​രി​ക്കയാണ് രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ നി​ര​ക്കി​ലും മു​ന്നി​ല്‍നിൽക്കുന്നത്. 8,18,744 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 45,318 പേ​രാ​ണ് ഇ​വി​ടെ മരിച്ചത്.
സ്പെ​യി​നി​ല്‍ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലും ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ബ്രി​ട്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍. സ്പെ​യി​ന്‍- 2,04,178, ഇ​റ്റ​ലി- 1,83,957, ഫ്രാ​ന്‍​സ്- 1,58,050, ജ​ര്‍​മ​നി- 1,48,453, ബ്രി​ട്ട​ന്‍- 1,29,044 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം. സ്പെ​യി​നി​ല്‍ 21,282 പേ​രും ഇ​റ്റ​ലി​യി​ല്‍ 24,648 പേ​രും ഫ്രാ​ന്‍​സി​ല്‍ 20,796 പേ​രു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ബ്രി​ട്ട​നി​ല്‍ 17,337 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ജ​ര്‍​മ​നി​യി​ല്‍ 5,086 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​ത്.
തു​ര്‍​ക്കി​യി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 19,984 ആ​യി. 19,984പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ​യു​ള്ള ഇ​ന്ത്യ ഈ ​പ​ട്ടി​ക​യി​ല്‍ 17ാമ​ത് ആ​ണ്. 640 പേ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam