ഉത്തരേന്ത്യയില്‍ കോവിഡ് വ്യാപിക്കുന്നു
ഡൽഹി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 27 മരണം റിപ്പോര്‍ട്ട് ചെയ്തു. 522 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം…
ഡൽഹി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 27 മരണം റിപ്പോര്‍ട്ട് ചെയ്തു. 522 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം…
ഡൽഹി; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 27 മരണം റിപ്പോര്‍ട്ട് ചെയ്തു. 522 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമാണ്. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു.
മുംബൈയില്‍ മാത്രം 395 കേസും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രിത മേഖലകളുടെ എണ്ണം 1036 ആയി. മുംബൈയിലെ സെന്‍ട്രല്‍ റെയില്‍വേ ആശുപത്രിയിലെ അറ്റന്‍റര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈന്‍ ചെയ്തില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മുംബൈ പൊലീസിലെ 55 വയസിന് മുകളില്‍ ഉള്ളവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി. മൂന്ന് പൊലീസുകാര്‍ മരിച്ച സാഹചര്യത്തിലാണിത്. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ശമ്പളത്തോട് കൂടിയ അവധിയെടുക്കാം. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ 4 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ മരണ നിരക്ക് 4.30 ശതമാനം ആയി. രാജസ്ഥാനില്‍ 66ഉം പശ്ചിമ ബംഗാളില്‍ 47ഉം പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഒഡീഷയില്‍ 7 പേര്‍ കൂടി രോഗബാധിതരായതോടെ ആകെ രോഗികളുടെ എണ്ണം 118 ആയി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 3548 ആയി. മരണം 162 കടന്നു. മധ്യ പ്രദേശില്‍ രോഗം സ്ഥിരീകരിച്ചവര്‍ 2165 ഉം മരണസംഖ്യ 60ഉം ആണ്.